Local News

ഐ.സി.ബി.എഫ് ലേബര്‍ ഡേ ആഘോഷം ‘രംഗ് തരംഗ്’ ശ്രദ്ധേയമായി

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . ‘രംഗ് തരംഗ് 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ാംസ്‌കാരിക കലാ സന്ധ്യ ശ്രദ്ധേയമായി . മേയ് 9-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണിലെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന ‘റംഗ് തരംഗ് 2025’ ജന ബാഹുല്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും വ്യതിരിക്തമായി. സാധാരണ തൊഴിലാളികള്‍ക്കായുള്ള വര്‍ണ്ണാഭമായ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകര്‍ഷണം . ഐ.സി.ബി.എഫില്‍ . അഫിലിയേറ്റഡ് സംഘടനകളും ഖത്തറിലെ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘങ്ങളും വൈവിധ്യമേറിയ നൃത്ത ഗാന വിരുന്നൊരുക്കി സദസ്സിനെ ആനന്ദ ലഹരിയിലാഴ്ത്തി.

പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിച്ച അദ്ദേഹം അവരില്‍ ഏറ്റവും അര്‍ഹരായവരെ ആദരിക്കുന്ന ഐ.സി.ബി.എഫ്. തീരുമാനത്തെ പ്രത്യേകം ശ്ലാഘിച്ചു. നേപ്പാള്‍ അംബാസഡര്‍ രമേശ് ചന്ദ്ര പൗധേല്‍, ഐ.സി.ബി.എഫ് കോ ഓര്‍ഡിനേറ്റിങ് ഓഫിസര്‍ ഈഷ് സിംഗാള്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ഡോ : ഇബ്രാഹിം മുഹമ്മദ് റാഷിദ് അല്‍ സമയഹ്, തൊഴില്‍ മന്ത്രാലയം പ്രതിനിധി സലിം ദാര്‍വിഷ് അല്‍ മുഹന്നദി , അന്താരാഷ്ട്ര തൊഴിലാളി സംഘടനയില്‍ നിന്ന് മാക്സ് ട്യൂണാന്‍ , നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയുടെ പ്രതിനിധി ക്യാപ്റ്റന്‍ നാസര്‍ മുബാറക് അല്‍ ദോസരി , അബ്ദുല്‍ സാലിഹ് അല്‍ ശമ്മാരി (മയക്ക് മരുന്ന് വിഭാഗം) ഡോ: മുഹമ്മദ് അല്‍ ഹജ്ജാജ് (ആരോഗ്യ മന്ത്രാലയം) അബ്ദുല്ല അഹമ്മദ് അല്‍ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സന്‍ (വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് ഫണ്ട് ), ഖാലിദ് അബ്ദുല്‍ റഹ്‌മാന്‍ ഫഖ്റു (തൊഴില്‍ മന്ത്രാലയം ) തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠന്‍ (ഐ.സി.സി പ്രസിഡന്റ് ), ഇ.പി. അബ്ദുല്‍ റഹ്‌മാന്‍ (ഐ. എസ്.സി പ്രസിഡന്റ്), അബ്ദുല്‍ സത്താര്‍ (ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ), പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍, ഉപദേശക സമിതി ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, മുന്‍ പ്രസിഡന്റുമാരായ നീലങ് ശു ഡേ, പി.എന്‍.ബാബുരാജന്‍ പ സിയാദ് ഉസ്മാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ദീര്‍ഘ കാല പ്രവാസികളില്‍ മുപ്പതിലേറെ വര്‍ഷം ഖത്തറില്‍ സേവനമനുഷ്ഠിച്ച താഴ്ന്ന വരുമാനക്കാരായ ഇരുപത് പേരെ അവാര്‍ഡ് നല്‍കി ആദരിച്ചത് തൊഴിലാളി ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. പുത്തൂര്‍ ആര്‍ ശശിധരന്‍, സുബ്ബയ്യ മുരുഗന്‍, കാക്കോത്തിയില്‍ യൂസഫ്, കിഴക്കയില്‍ മഹമൂദ്, ചാത്തേരി സൈനുദീന്‍, ഇമാംസ ജെബിര്‍, ടി. പി. കാദര്‍ അഷ്റഫ്, സുന്ദരന്‍ കേശവന്‍, കുയ്യയില്‍ അമ്മദ്, അജ്മല്‍ ഖാന്‍, നാന്‍സി എം.ഗബ്രിയേല്‍, എം.പി. ഹമീദ്, ഹസ്സന്‍ അബ്ദുല്‍ റഹ്‌മാന്‍, കായല്‍ മഠത്തില്‍ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്ദു,ബൂട്ട സിംഗ്, ഭൂപീന്ദര്‍ പ്രസാദ് താക്കൂര്‍ , നരവേണി ബൂമയ്യ എന്നിവര്‍ക്കാണ് ആദരം ലഭിച്ചത്. ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ഐ.സി.ബി.എഫ്. സമ്മാനിച്ചതെന്ന് അവാര്‍ഡ് ജേതാക്കള്‍ പ്രതികരിച്ചു.

ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ജാഫര്‍ തയ്യില്‍, എം.സി. മെമ്പര്‍മാരായ നിര്‍മല ഗുരു, ഖാജാ നിസാമുദീന്‍, ശങ്കര്‍ ഗൗഡ, മിനി സിബി, അമര്‍ വീര്‍ സിംഗ്, മാണി ഭാരതി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!