ഡ്രൈവ് യുവര്‍ ഡ്രീം വിത് ഗ്രാന്‍ഡ് , മെഗാ പ്രമോഷനുമായി ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ മെഗാ പ്രൊമോഷന്‍ ഡ്രൈവ് യുവര്‍ ഡ്രീം വിത് ഗ്രാന്‍ഡ് ഔദ്യോഗികമായി ആരംഭിച്ചു. 2026 ജനുവരി 1 മുതല്‍ ജൂണ്‍ 24 വരെ നീളുന്ന ഈ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഹ്യുണ്ടായി ആക്‌സന്റ് കാറുകള്‍ 10 എണ്ണം, 1,00,000 ഖത്തര്‍ റിയാലിന്റെ ക്യാഷ് സമ്മാനങ്ങള്‍, എന്നിവ നേടാനുള്ള അതുല്യ അവസരം ഒരുക്കിയിരിക്കുന്നു.
ഖത്തറിലെ ഏത് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കെറ്റില്‍ ( ഏഷ്യന്‍ ടൗണ്‍ & മെക്കയിന്‍സ് ) അല്ലെങ്കില്‍ ഗ്രാന്‍ഡ് എക് ്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ ( നജ്മ ,ഷഹാനിയ , ഉമ്മ് ഗണ്‍ ,അസീസിയ, അല്‍ അതിയ , എസ്ഥാന്‍ മാള്‍ -വുകൈര്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 & 170 ,പ്ലാസ മാള് ), നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ കസ്റ്റമേഴ്‌സിനും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.
പ്രൊമോഷന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ നിതില്‍, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ജഞഛ സിദ്ദിഖ്, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
‘ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം നല്‍കുകയും, വിശ്വാസ്യതയോടും ഗുണമേന്മയോടും മികച്ച ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതും പ്രധാന ലക്ഷ്യമാണ്’ എന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു
