ഉരീദു സംഘടിപ്പിച്ച ദോഹ മാരത്തണ്‍ ശ്രദ്ധേയമായി

ദോഹ. ഉരീദു സംഘടിപ്പിച്ച ദോഹ മാരത്തണ്‍ സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി . വിവിധ ദേശക്കാരും ഭാഷക്കാരുമായ ആയിരക്കണക്കിനാളുകളാണ് മാരത്തണില്‍ പങ്കെടുത്തത്.
പുരുഷ ഓട്ടത്തിന് നേതൃത്വം നല്‍കിയത് നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ തമിരത് ടോളയാണ്, 2:05:40 സമയത്തില്‍ വിജയിച്ചുകൊണ്ട് ലോകത്തിലെ പ്രീമിയര്‍ മാരത്തണ്‍ ഓട്ടക്കാരില്‍ ഒരാളെന്ന പദവി അദ്ദേഹം സ്ഥിരീകരിച്ചു.
ടോളയെ പിന്തുടര്‍ന്ന് സ്വന്തം നാട്ടുകാരനായ അസെഫ ബോക്കി 2:05:55 സമയത്തില്‍ രണ്ടാം സ്ഥാനത്തെത്തി, ബോക്കി ദിരിബ 2:06:26 സമയത്തില്‍ മൂന്നാം സ്ഥാനം നേടി.
വനിതാ എലൈറ്റ് ഓട്ടത്തില്‍, 2:21:14 സമയത്തില്‍ ടിജിസ്റ്റ് ഗെസഹാഗ്ന്‍ വിജയം നേടി. 2:22:33 സമയത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടിജിസ്റ്റ് ഗിര്‍മയും 2:23:21 സമയത്തില്‍ മുലുഹാബ്ത് സെഗയും മൂന്നാം സ്ഥാനത്തെത്തി.
നിരവധി മലയാളികളും മാരത്തണില്‍ സജീവമായി പങ്കെടുത്തു

