Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലയാളി സമാജം ക്വിസില്‍ ഭവന്‍സ് പബ്ലിക് സ്‌കൂളിന് ഹാട്രിക് ജയം

ദോഹ: ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളം പ്രശ്‌നോത്തരി മത്സരമായ മലയാളി സമാജം ”ഭാഷാ രത്‌ന പുരസ്‌കാരം” ക്വിസില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നേടി.

മാളവിക ഉണ്ണികൃഷ്ണന്‍, സാന്‍വി ബിജീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഈ വര്‍ഷത്തെ ജയം സ്വന്തമാക്കിയത്. മലയാള ഭാഷയിലും സാഹിത്യത്തിലും വിദ്യാര്‍ത്ഥിനികള്‍ പ്രകടിപ്പിച്ച അസാധാരണമായ അറിവും മികവുമാണ് വിജയത്തിന് വഴിവെച്ചത്. ഖത്തറിലെ 17 സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച പോയിന്റുമായാണ് ഭവന്‍സ് ഉജ്ജ്വല വിജയം നേടിയത്.
വിജയികളെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും അഭിഭാഷകനുമായ അടൂര്‍ പ്രകാശ് ട്രോഫിയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥിനികളുടെ പ്രതിഭയെ അഭിനന്ദിച്ച അദ്ദേഹം, അക്കാദമികവും സാംസ്‌കാരികവുമായ മേഖലകളില്‍ തുടര്‍ന്നും മികവ് പുലര്‍ത്താന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നിരന്തരമായ പരിശ്രമവും സമര്‍പ്പണവും മാര്‍ഗനിര്‍ദേശവുമാണ് ഈ ഹാട്രിക് വിജയത്തിന് പിന്നിലെന്നും, സ്‌കൂളിന്റെ മികവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പങ്കുവഹിച്ചെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യന്‍ ഭാഷയുടെ സമ്പന്നത പ്രചരിപ്പിക്കുന്നതില്‍ ഭവന്‍സ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സംഭാവനയെ സ്‌കൂള്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍, പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഞ്ജന മേനോന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button