നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന നര്‍ചര്‍ ആന്‍ഡ് ഹീല്‍ മെഡിക്കല്‍ ക്യാമ്പ് ജനുവരി 23ന്

ദോഹ. നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക് ) ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന നര്‍ചര്‍ ആന്‍ഡ് ഹീല്‍ മെഡിക്കല്‍ ക്യാമ്പ് ജനുവരി 23ന് രാവിലെ 7 മണി മുതല്‍ 11 മണി വരെ റിയാദ മെഡിക്കല്‍ സെന്ററില്‍ നടക്കും. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പാണിത്. റിയാദ മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ്. എം, യൂണിഖ് (യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ -ഖത്തര്‍), ബെര്‍ലിന്‍ ഫാസ്നേഴ്സ്, എം. ആര്. എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ക്യാമ്പ് നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്നത്.
റേഡിയോ മലയാളം 98.6 ളാ സി ഇ ഒ അന്‍വര്‍ ഹുസൈന്, ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് ഹെഡ് മിനി സിബി എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ പോസ്റ്റര്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു. നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്മാന് ഷാനഹാസ് എടോടി, റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ത്താഫ്, ജനറല്‍ സെക്രട്ടറി ജാഫര്‍ മുനാഫര്‍, ഇവന്റ് മാനേജ്മെന്റ് കണ്‍വീനര്‍ മുസ്തഫ ഈണം, ജോയിന്‍ സെക്രട്ടറി റാസിക്.കെ.വി റേഡിയോ മലയാളം 98 6 എഫ് എം ഡെപ്യൂട്ടി മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന് എന്നിവര്‍ സംബന്ധിച്ചു.

