Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2025 ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രയോജനപ്പെടുത്തിയത് 54.3 ദശലക്ഷം യാത്രക്കാര്‍

ദോഹ: 2025 ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രയോജനപ്പെടുത്തിയത് 54.3 ദശലക്ഷം യാത്രക്കാരെന്ന് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ കണക്റ്റിവിറ്റി, വ്യാപാരം, ടൂറിസം, അന്താരാഷ്ട്ര പരിപാടികള്‍ എന്നിവക്ക് ഏറെ സഹായകമായ രീതിയിലാണ് എയര്‍പോര്‍ട്ട് പ്രവര്‍ത്തിച്ചത്.

മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3% വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം പാദം ഏറ്റവും തിരക്കേറിയതായി മാറി, റെക്കോര്‍ഡ് 14.3 ദശലക്ഷം യാത്രക്കാരെയാണ് ഈ കാലയളവില്‍ സ്വാഗതം ചെയ്തത്. ഓഗസ്റ്റ് മാസത്തിനുള്ളില്‍ 5 ദശലക്ഷത്തിലധികം യാത്രക്കാരെ എച്ച്‌ഐഎ കൈകാര്യം ചെയ്തു.

Related Articles

Back to top button