Local News
ഊര്‍മി പ്രകാശനം ചെയ്തു

ദോഹ:ഷംല ജഹ്ഫറിന്റെ വരികള്‍ക്ക് ഷഹീബ് ഷെബി ഈണം നല്കി പ്രശസ്ത പിന്നണി ഗായകന് സുദീപ് കുമാര്‍ ആലപിച്ച ”ഊര്‍മി” എന്ന മ്യൂസിക്കല്‍ ആല്‍ബം പ്രകാശിതമായി. ഖത്തറിലെ കലാസാമൂഹിക രംഗത്ത് സജീവരായ ഡോ. റഷീദ് പട്ടത്ത്, ബിജു പി മംഗലം എന്നിവര്‍ ചേര്‍ന്ന് അനവധി കലാസാംസ്കാരിക രംഗത്തെ സഹൃദയരുടെ സാന്നിധ്യത്തിലാണ് ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്.
ഹൃദയസ്പര്‍ശിയായ വരികളും മനോഹരമായ സംഗീതസംയോജനവും കൊണ്ട് ശ്രദ്ധേയമായ ഈ ഗാനം, പ്രേക്ഷകരുടെ മനസിലേക്ക് ആഴത്തില്‍ എത്തുന്ന ഒരു സംഗീതാനുഭവമാണ് സമ്മാനിക്കുന്നത്. ”ഊര്‍മി” എന്ന ആല്‍ബം വണ്‍ ടു വണ്‍ യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകര്‍ക്ക് കാണാമെന്ന് പ്രൊഡക്ഷന്‍ ടീമായ ഹാര്‍മോണിക് മീഡിയ അറിയിച്ചു.
