Breaking News
മാച്ച് ഫോര്‍ ഹോപ്പ് 2026 ഫൈനല്‍ പോരാട്ടം ഇന്ന്

ദോഹ. മാച്ച് ഫോര്‍ ഹോപ്പ് 2026 ഫൈനല്‍ പോരാട്ടത്തില്‍ ജനുവരി 30 ന് വൈകുന്നേരം 7 മണിക്ക് അഹമ്മദ് ബിന്‍ അലി വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ ടീം ചങ്ക്സും ടീം അബോഫ്ലയും ഏറ്റുമുട്ടും.
ഖത്തറിലെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്യൂ ലൈവ് ആണ് സംഘാടകര്‍.
ഫുട്ബോള്‍ ഇതിഹാസങ്ങള്‍, ആരാധകരുടെ പ്രിയപ്പെട്ട കണ്ടന്റ് സ്രഷ്ടാക്കള്‍, ആഗോള കലാകാരന്മാര്‍ തുടങ്ങിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


