പുതിയ ടാക്‌സ് നിയമം; ഹജ്ജിനും ടൂര്‍ പാക്കേജുകള്‍ക്കും ഗുണകരമാകും- അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ ടാക്‌സ് നിയമം; ഹജ്ജിനും ടൂര്‍ പാക്കേജുകള്‍ക്കും ഗുണകരമാകുമെന്ന് ലോക രേരള സഭ അംഗവും എന്‍.ആര്‍.ഐ വാട്‌സ് അപ്പ് ഗ്രൂപ്പ് അഡ്മിനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
ഹജ്ജ് അടക്കമുള്ള ടൂര്‍ പാക്കേജുകള്‍ക്ക് ഈടാക്കിയിരുന്ന ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് അഥവാ ടി ഡി എസ് 2% ആയി പുതിയ കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചത് ഏറെ ഗുണകരമാവുമെന്ന് എന്‍.ആര്‍.ഐ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അദ്ദേഹം കുറിച്ചു.
നേരത്തെ, പത്ത് ലക്ഷം രൂപ വരെയുള്ള ടൂര്‍ പാക്കേജുകള്‍ക്ക് അഞ്ച് ശതമാനവും 10 ലക്ഷം രൂപക്ക് മേലെ വരുന്ന ടൂര്‍ പാക്കേജുകള്‍ക്ക് 20 ശതമാനവും ടി ഡി എസ് ബാധകമായിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്ലാബ് സിസ്റ്റം ഒഴിവാക്കുകയും എത്ര രൂപയുടെയും ടൂര്‍ പാക്കേജുകള്‍ക്കും ടി ഡി എസ് 2% ആയി നിജപ്പെടുത്തുകയും ചെയ്തതാണ് ഹജ്ജിനും ടൂര്‍ പാക്കേജുകള്‍ക്കും ഗുണകരമാവുക.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയുന്നതിന് NRI Guide8️⃣ WhatsApp ഗ്രൂപ്പിൽ അംഗമാവുക



