Uncategorized
ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം

ദോഹ : ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ഖത്തര്‍ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം വിശ്വികളോട് ആവശ്യപ്പെട്ടു. മാസപ്പിറവി കാണുന്നവര്‍ ദോഹ ദഫ്ന ടവേഴ്സിലെ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെത്തി സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം കമ്മിറ്റി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് റമദാന്‍ വ്രതാരംഭം സംബന്ധിച്ച അന്തിമപ്രഖ്യാപനം നടത്തും.
