Local NewsUncategorized
ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്രദമായി

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ്.എമ്മും ,ചേര്‍ന്ന് ഡോ.കുട്ടീസ് മെഡിക്കല്‍ സെന്ററില്‍ വെച്ച് നടത്തിയ സൗജന്യ രോഗ നിര്‍ണ്ണയ -വൈദ്യ പരിശോധന ക്യാമ്പ് നൂറോളം സാധാരണ പ്രവാസികള്‍ പ്രയോജനപ്പെടുത്തി.
പ്രശസ്ത ഡോക്ടര്‍ കൃഷ്ണന്‍കുട്ടി ക്യാമ്പിന് നേതൃത്വം നല്‍കുകയും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ,ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ് ഖത്തര്‍ കോര്‍ മെംബേര്‍സ് ,സൂരജ് ലോഹി ,നിഖില്‍ ദാസ് ,സുബല്‍ ,ശ്രീജേഷ് ,അമിന്‍ ,ഷിനോബ് ,നയന ,സുബിന് എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.


