Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

അല്‍ വക്രയിലെ നസീം മെഡിക്കല്‍ സെന്ററിലുള്ള ലബോറട്ടറിക്ക് കാപ് അക്രഡിറ്റേഷന്‍

ദോഹ:ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സുപ്രധാന നേട്ടവുമായി നസീം ഹെല്‍ത്ത് കെയര്‍. അല്‍ വക്രയിലെ നസീം മെഡിക്കല്‍ സെന്ററിലുള്ള ലബോറട്ടറിക്ക് ലോകപ്രശസ്തമായ കോളേജ് ഓഫ് അമേരിക്കന്‍ പത്തോളജിസ്റ്റ്‌സ് അക്രെഡിറ്റേഷന്‍ ലഭിച്ചതായി മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗനിര്‍ണ്ണയത്തിലെ കൃത്യതയിലും സുരക്ഷയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയിലാണ് നസീം ഹെല്‍ത്ത് കെയര്‍ ഇടംപിടിച്ചത്.
ലബോറട്ടറി മെഡിസിന്‍ രംഗത്തെ ഏറ്റവും കര്‍ശനവും ആദരിക്കപ്പെടുന്നതുമായ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നാണ് സി.എ.പി. ലബോറട്ടറിയിലെ ജീവനക്കാരുടെ യോഗ്യത, പരിശോധനാ രീതികള്‍, ഉപകരണങ്ങളുടെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ഈ അംഗീകാരം നല്‍കുന്നത്.
തങ്ങളുടെ സേവനങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെ ന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ജി.എം (ഓപ്പറേഷന്‍സ്) ബാബു ഷാനവാസും, ജി.എം (സ്ട്രാറ്റജി) ഡോ. മുനീര്‍ അലി ഇബ്രാഹിമും വ്യക്തമാക്കി.ഈ നേട്ടത്തിലൂടെ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയില്‍ നസീം ഹെല്‍ത്ത് കെയറിന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതായി മാറുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര അക്രെഡിറ്റേഷനുകള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് സ്ഥാപനമെന്നും അധികൃതര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പത്തോളജിസ്റ്റ് ഡോ : മഹിയ,മെഡിക്കല്‍ ഡയ റക്ട്ടര്‍ ഡോ :ലീനസ് എന്നിവരും പങ്കെടുത്തു

Related Articles

Back to top button