Local News
ഖത്തര്‍ ഐ എം സി സി ഇഫ്ത്താര്‍ സംഗമം

ദോഹ. ഖത്തര്‍ ഐ എം സി സി ഇഫ്ത്താര്‍ സംഗമവും കോഴിക്കോട് കുറ്റിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന സുലൈമാന്‍ സേട്ട് സെന്റര്‍ അവശ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന റമളാന്‍,ഈദ് ഭക്ഷ്യകീറ്റ് വിതരണത്തിനുള്ള ഫണ്ട് കൈമാറ്റവും ബിന്‍ മഹ്‌മൂദ് സെഞ്ച്വറി റെസ്റ്റോറന്റില്‍ വെച്ച് നടന്നു..
പ്രസിഡന്റ് ഇല്യാസ്സ് മട്ടന്നുരിന്റെ സാന്നിദ്ധ്യത്തില്‍ സിയ്യാദ് മാട്ടൂലിന് മുനീര്‍ പി ബി കൈമാറി .ജനറല്‍ സെക്രട്ടറി മുനിര്‍ മേപ്പഴൂര്‍ ,മുബാറക്ക് നെല്ലിയാളി,ടി ടി നൗഷീര്‍,മുസ്തഫാ കബീര്‍,ഷാ നവാസ് ബാബു നരിക്കുനി,അമീര്‍ ഷൈഖ് എന്നിവര്‍ സംബന്ധിച്ചു .
