Local News
2026 അവസാനത്തോടെ ഖത്തറിന്റെ പ്രാദേശിക പച്ചക്കറി ഉത്പാദനം ഏകദേശം 120,000 ടണ്ണിലെത്തുമെന്ന് പ്രതീക്ഷ

2026 അവസാനത്തോടെ ഖത്തറിന്റെ പ്രാദേശിക പച്ചക്കറി ഉത്പാദനം ഏകദേശം 120,000 ടണ്ണിലെത്തുമെന്ന് പ്രതീക്ഷ. രാജ്യത്തെ പച്ചക്കറി ആവശ്യത്തില്‍ 70 ശതമാനം സ്വയം പര്യാപ്തത നേടാന്‍ ഇതിലൂടെ സാധിക്കും.
കാര്‍ഷിക മേഖല ഏകദേശം 11 ശതമാനം വളര്‍ച്ച കൈവരിക്കും. 2026 അവസാനത്തോടെ വിപണി വലുപ്പം ഏകദേശം 200 മില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, 2024 ല്‍ ഇത് ഏകദേശം 170 മില്യണ്‍ ഡോളറായിരുന്നു.
