Local News
ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പരിശോധന സന്ദര്‍ശനം തുടരുന്നു

ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പരിശോധന സന്ദര്‍ശനം തുടരുന്നു.
വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തിരിച്ചെത്തിയ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തലാണ് ഉദ്ദേശ്യം.
ഒരു മാസത്തെ ഇടവേളക്ക് ശേഷം നാല് ലക്ഷത്തിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 29 നാണ് കാമ്പസുകളിലേക്ക് തിരിച്ചെത്തിയത്.

