ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍: ഖത്തര്‍ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ഐക്യരാഷ്ട്ര സംഘടന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പതിനൊന്ന് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ആത്മാര്‍ഥമായി പരിശ്രമിച്ച ഖത്തറിന് നന്ദി അറിയിച്ച് ഐക്യരാഷ്ട്ര സംഘടന.
മേഖലയെ സംഘര്ഷഷഭരിതമാക്കിയ ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാക്ഷാല്‍കൃതമായത് ഖത്തറിന്റെ പരിശ്രമം മൂലമാണെന്നും ഖത്തര്‍ നടപടികള്‍ ശ്ളാഘനീയമാണെന്നം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്നാണ് ഉടമ്പടി നിലവില്‍ വന്നത്, ഇരു രാജ്യങ്ങളെയും ലോക നേതാക്കള്‍ പ്രശംസിച്ചു. ‘ഗാസയും ഇസ്രായേലിനുമിടയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ യു.എന്നുമായി സഹകരിച് നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്തിനെയും ഖത്തറിനെയും അഭിനന്ദിക്കുന്നു,”സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ (യുഎന്‍) ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തലിനായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.എന്‍ മിഡില്‍ ഈസ്റ്റ് പീസ് പ്രോസസ് സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ ടോര്‍ വെന്നസ് ലാന്‍ഡും ഖത്തറിന് നന്ദി പറഞ്ഞു. ‘ഗസ്സയും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അക്രമത്തിന് ഇരയായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു. സമാധാനം പുന:സ്ഥാപിക്കാന്‍ ഞങ്ങളോടൊപ്പം നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്റ്റിനെയും ഖത്തറിനെയും ഞാന്‍ അഭിനന്ദിക്കുന്നു,’ ടോര്‍ വെന്നസ് ലാന്‍ഡ് ട്വീറ്റ് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഈ സംഘം സ്വാഗതം ചെയ്യുന്നു. ഇതില്‍ ഈജിപ്ത്, ഖത്തര്‍, ഐക്യരാഷ്ട്രസഭ, യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റുള്ളവരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു, എന്ന് യൂറോപ്യന്‍ യൂണിയന് വിദേശനയ മേധാവി ജോസെപ് ബോറെലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ സന്ദര്‍ശിക്കുന്ന വെന്നസ് ലാന്‍ഡുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് അല്‍ ഥാനി ഇന്ന് കൂടിക്കാഴ്ച നടത്തി . ഫലസ്തീനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും വിലയിരുത്തി.
ഇസ്രായേലീം ഫലസ്തീന് ജനതയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത ഖത്തര്‍ വിദേശകാര്യ മന്ത്രി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ ഈ കരാര്‍ സഹായയകമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിന് സഹായിച്ച ക്യെ രാഷ്ട്ര സംഘടനയേയയും ഈജിപ്തിനേയയും ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രത്യേകം പ്രശംസിച്ചു.
ഫലസ്തീന് പ്രശ്നത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും 1967 ലെഅതിര്ത്തികളനുസരിച്ച് സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം അവരുടൈ അവകാശമമാണണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.