
ഏഷ്യാ യൂണിവേര്സിറ്റി റാങ്കിംഗില്‍ ഖത്തര്‍ യൂണിവേര്സിറ്റിക്ക് മുപ്പത്തഞ്ചാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ഏഷ്യാ യൂണിവേര്സിറ്റി റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ യൂണിവേര്സിറ്റി. 2020ലെ 52ാം സ്ഥാനത്തുനിന്നും പതിനേഴ് സ്ഥാനം ഉയര്‍ന്ന് 2021 ലെ ലിസ്റ്റില്‍ 35ാം സ്ഥാനത്തേക്കുയര്‍ന്നാണ് ഖത്തര്‍ യൂണിവേര്സിറ്റി പ്രകടനം മെച്ചപ്പെടുത്തിയത്.
വിദ്യാഭ്യാസ ഗവേഷണ പഠന മേഖലകളില്‍ നൂതനവും ആകര്‍ഷകവുമായ പരിപാടികളിലൂടെ 2013 മുതല്‍ ഓരോ വര്‍ഷവും ഖത്തര്‍ യൂണിവേര്സിറ്റി ഏഷ്യാ യൂണിവേര്സിറ്റി റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 30 രാജ്യങ്ങളിലെ 551 യൂണിവേര്‍സിറ്റികളെ വിലയിരുത്തി തയ്യാറാക്കിയ റാങ്കിംഗാണിത്.
ലോകോത്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് യൂണിവേര്സിറ്റികളുടെ പ്രകടനം വിലയിരുത്തുന്നത്. പ്രധാനമായും അധ്യാപനം ( 25 %) , ഗവേഷണം ( 30 %), സൈറ്റേഷന്‍ (30%) , അന്താരാഷ്ട്ര കാഴ്ചപ്പാട് (7.5%), വരുമാനം (7.5%) എന്നിങ്ങനെ പ്രധാനമായ അഞ്ച് മേഖലകളില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യയാറാക്കുന്നത് എല്ലാ മേഖലകളിലും തുടര്‍ച്ചചയായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് മേഖലയിലെ യൂണിവേര്സിറ്റികളുടെ മുന്‍നിരയില്‍ ഖത്തര്‍ യൂണിവേര്സിറ്റി സ്ഥാനമുറപ്പിച്ചത്