Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം : സമ്മേളനം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം എന്ന വിഷയത്തില്‍ ഖത്തറിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുസമ്മേളനം ഇന്ന് (ജൂണ്‍ 22 ചൊവ്വാഴ്ച) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം ഖത്തര്‍ സമയം 6.45 ന് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടി കേരള നിയമ സഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

പരിപാടിയില്‍ വര്‍ഷങ്ങളോളം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഓമേഷ് സൈഗാള്‍ ‘ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസല്‍, അഡ്വ. ഫസീല ഇബ്രാഹിം ( മിനിക്കോയ് ദ്വീപ് ) വിവിധ പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരി അധ്യക്ഷത വഹിക്കും. 5066897960 എന്ന സൂം ഐഡിയിലാണ് പരിപാടി നടക്കുക. (പാസ്‌വേര്‍ഡ് PCC)

Related Articles

Check Also
Close
  • jik
Back to top button