Uncategorized
ഖത്തറില്‍ വാക്സിനേഷന്‍ 30 ലക്ഷം ഡോസ് പിന്നിട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ 2020 ഡിസംബര്‍ 23 ന് ആരംഭിച്ച ദേശീയ വാക്സിനേഷന്‍ പ്രോഗ്രാം വിജയകരമായി മുന്നേറുന്നു. ഇതിനകം 30 ലക്ഷത്തിലധികം ഡോസ് വാക്സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 6 മാസം കൊണ്ട് 30 ലക്ഷം എന്ന നാഴികകല്ല് പിന്നിട്ടത് ഏറെ അഭിമാനകരമായ നേട്ടമാണ്.
ഇതുവരെ വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ, ഖത്തറിലെ 12 വയസ്സിനു മുകളില്‍ പ്രായമുള്ള ജനസംഖ്യയുടെ 58.2 ശതമാനം പേര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസുകള്‍ ലഭിച്ചു, 71.3 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചു. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിലധികം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.