Breaking News
ഖത്തറില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 81 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പൂര്‍ണമായും വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ച തോറും നടത്തേണ്ട ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അംഗീകൃത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 81 ആയി വര്‍ദ്ധിപ്പിച്ച്
പൊതുജനാരോഗ്യ മന്ത്രാലയം വിഞ്ജാപനം പുറപ്പെടുവിച്ചു. നേരത്തെ 42 കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഉണ്ടായിരുന്നത്.
ആന്റിജന്‍ ടെസ്റ്റിന് പരാമവധി ചാര്‍ജ് 50 റിയാലാണ്. മൂക്കില്‍ നിന്നും സ്രവമെടുത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഫലം ലഭ്യമാകുന്ന പരിശോധനയാണ് ആന്റിജന്‍ ടെസ്റ്റ്. 50 റിയാലാണ് ചാര്‍ജ്.