കോവിഡിനെതിരെ ഖത്തര്‍ സാമൂഹ്യ പ്രതിരോധത്തിനരികെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിനെതിരെ ഖത്തര്‍ സാമൂഹ്യ പ്രതിരോധത്തിനരികെ (ഹേര്‍ഡ് ഇമ്മ്യൂണിറ്റി ) യെത്തിയതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയയുടെ 76.4 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ് . മാസ്സ് വാക്‌സിനേഷന്‍ മുഖേനയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടേയും സമൂഹത്തിലുണ്ടാകുന്ന രോഗ പ്രതിരോധ ശേഷിയെയാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. ജനസംഖ്യയുടെ 80 ശതമാനം പേര്‍ വാക്‌സിനെടുക്കുന്നതോടെ കോവിഡിനെതിരെ രാജ്യം സാമൂഹ്യം പ്രതിരോധം നേടുമെന്നാണ് പ്രതീക്കപ്പെടുന്നത്.
ഖത്തറില്‍ വളരെ ഊര്‍ജിതമായ രീതിയിലാണ് വാക്‌സിനേഷന്‍ കാമ്പയിന്‍ നടക്കുന്നത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 12 വയസിന് മീതെയുള്ള 95 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തപ്പോള്‍ 88.1 ശതമാനം പേരും രണ്ട് ഡോസും എടുത്തവരാണ് . രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 82.5 ശതമാനം പേരും ഒരു ഡോസ്് വാക്‌സിനെങ്കിലുമെടുത്തവരാണെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഇനിയും വാക്‌സിനെടുക്കാത്ത അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.