Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ 68 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 78 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഏറെ നാളുകള്‍ക്ക് ശേഷം ഖത്തറില്‍ 68 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 78 രോഗികള്‍ , 90 രോഗമുക്തര്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 23442 പരിശോധനയില്‍ 36 യാത്രക്കാര്‍ക്കടക്കം 78 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 42 ആണ് .

ഇന്ന് 90 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികള്‍ 1022 ആയി കുറഞ്ഞിട്ടുണ്ട്.

ചികില്‍സയിലായിരുന്ന 68 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ്
മരണം 607 ആയി.

3പേരാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിക്കപ്പെട്ടത്. മൊത്തം 39 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. അതില്‍ 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

Related Articles

Back to top button