മുഗ്‌ളിന റൂട്ടില്‍ ഒക്ടോബര്‍ 17 ഞായറാഴ്ച മുതല്‍ മെട്രോലിങ്ക് സര്‍വീസ് പുനരാരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മുഗ്‌ളിന റൂട്ടില്‍ ഒക്ടോബര്‍ 17 ഞായറാഴ്ച മുതല്‍ മെട്രോലിങ്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണിത്.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതല്‍ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കുന്ന ഫീഡര്‍ ബസ് നെറ്റ്വര്‍ക്കാണ് മെട്രോലിങ്ക്.
ഞായറാഴ്ച മുതല്‍ മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യവും ഖത്തര്‍ റെയില്‍ അറിയിച്ചു.
പുതിയ റൂട്ടുകളില്‍ രണ്ടെണ്ണം റെഡ് ലൈനിലെ വെസ്റ്റ് ബേ ക്യുപി സ്റ്റേഷനില്‍ നിന്ന് – എം 106 മുതല്‍ ഒനൈസ 65 വരെയും എം 107 ല്‍ നിന്നും ലെജ്‌ബൈലറ്റിലേക്കുമുള്ളതാണ് . ഗോള്‍ഡ് ലൈനിലെ ജോവാന്‍ സ്റ്റേഷനില്‍ എം 314 ല്‍ നിന്നും അല്‍ നാസര്‍, അല്‍ മിര്‍ഖാബ് അല്‍ ജദീദ് മേഖലകളിലേക്കുള്ളതാണ് മൂന്നാമത്തേത്