Breaking News
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു
ദോഹ: അബു സംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് തോക്ക് കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വിഭാഗം തടഞ്ഞതായി കസ്റ്റംസ് വിഭാഗം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. കള്ളക്കടത്തുകാരന്‍ നിരോധിത തോക്ക് രണ്ട് കഷ്ണങ്ങളാക്കി വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചതായും വകുപ്പ് പരാമര്‍ശിച്ചു.അബു സംറ അതിര്‍ത്തി തുറമുഖത്ത് കാര്‍ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ആയുധം പിടികൂടിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.