
Uncategorized
ഖത്തര്‍ ജനസംഖ്യ 2.66 മില്ല്യണായി ചുരുങ്ങിയതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ജനസംഖ്യ 2.66 മില്ല്യണായി ചുരുങ്ങിയതായി പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഒക്ടോബറില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 2.72 മില്ല്യണായിരുന്നു. എന്നാല്‍ 2021 ഒക്ടോബര്‍ അവസാനിച്ചപ്പോള്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 2.66 ആയി ചുരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
സ്വദേശികളുടെയും വിദേശികളുടെയുമിടയിലെ ജനന നിരക്കില്‍ 2021 ഒക്ടോബറില്‍ 5.3 ശതമാനം വര്‍ദ്ധനയുണ്ട്. 2220 ജനനവും 215 മരണവുമാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്