Uncategorized

കൂടുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കൂടുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 28 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് നിലവിലുളളത്.

അല്‍ മഷാഫ്, ഉമ്മുല്‍ സെനീം, അല്‍ സദ്ദ് എന്നിവയായിരിക്കും പുതുതായി തുറക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെന്നാണറിയുന്നത്. 2022 ഫെബ്രുവരിയില്‍ ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അതിന്റെ രൂപീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് .

സുരക്ഷിതമായ വികസനത്തിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വലിയ ഊന്നല്‍ നല്‍കുന്നതിനാല്‍, ആരോഗ്യം, പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രവും ഉയര്‍ന്ന നിലവാരമുള്ളതുമായ പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങളാണ് നല്‍കുന്നതെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള, വ്യക്തി കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്നും അധികൃതര്‍ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!