ഖത്തര്‍ റെയിലിന്റെ പുതുവല്‍സര സമ്മാനമായ ലുസൈല്‍ ട്രാം ഖത്തരീ ചരിത്ര സാംസ്കാരിക പെതൃകത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ റെയിലിന്റെ പുതുവല്‍സര സമ്മാനമായ ലുസൈല്‍ ട്രാം പ്രാദേശിക ഖത്തരീ ചരിത്ര സാംസ്കാരിക പെതൃകത്തില്‍ നിന്നും പ്രചോദനമുള്കൊണ്ടതാണെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.
ട്രാം സ്റ്റേഷന്റെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു പോസ്റ്റില്‍, സ്റ്റേഷനുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ പ്രാദേശിക പരമ്പരാഗത കരകൗശല തുണിത്തരങ്ങളെ അനുകരിക്കുന്ന നിറങ്ങളും പ്രാദേശിക വിന്‍ഡോകളില്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ഡ് ഗ്ലാസും ഉപയോഗിച്ച് മൂന്ന് തലങ്ങളിലാണ് വികസിപ്പിച്ചത്.
പ്രാദേശിക ഖത്തരീവീടുകളിലും മജ്ലിസുകളിലും കൊട്ടാരങ്ങളിലും ഉപയോഗിക്കുന്ന ജിപ്സം കൊത്തുപണികളില്‍ നിന്നാണ് പാറ്റേണുകള്‍ ഉരുത്തിരിഞ്ഞതെന്നും ഇത് കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ കോട്ടകള്‍, ടവറുകള്‍, സൂഖുകള്‍ എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന കളിമണ്ണിന്റെ ടെക്സ്ചറുകള്‍ ചുവരുകളിലും നിലകളിലും പ്രതിഫലിക്കുന്നു, കൂടാതെ വിന്റേജ് ജ്യാമിതീയ ആഭരണങ്ങള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു
എനര്‍ജി സിറ്റി സൗത്ത്, എസ്പ്ലനേഡ്, യാച്ച് ക്ലബ്, മറീന, പ്രൊമെനേഡ് മറീന, ലെഗ്തൈഫിയ എന്നിവയുള്‍പ്പെടെ ഓറഞ്ച് ലൈനിലെ ആറ് സ്റ്റേഷനുകള്‍ തുറന്ന് 2022 ജനുവരി 1-നാണ് ലുസൈല്‍ ട്രാം അതിന്റെ പ്രിവ്യൂ സേവനം ആരംഭിച്ചത്.
ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരെ അഞ്ച് മിനിറ്റ് ഇടവേളയിലാണ് ട്രാം പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ചകളില്‍ രാവിലെ 6 മണി മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11.59 വരെയുമാണ് പ്രവര്‍ത്തിക്കുക