
Archived Articles
കള്‍ച്ചറല്‍ ഫോറം മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കള്‍ച്ചറല്‍ ഫോറം ഖത്തറിന്റെ കോവിഡ് വെല്‍ഫയര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ജനറല്‍ ഡോക്ടര്‍മാര്‍, ശിശുരോഗ വിദഗ്ധര്‍ ,ന്യൂട്രീഷന്‍സ്,ഫിസിയോതെറാപ്പിസ്റ്റ്,ഗൈനക്കോളജി, സൈക്കോളജി, തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ഡോക്ടറുമാരുടെ സേവനം ലഭ്യമാണ്.രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 55989891,77021291എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.