Archived Articles
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കല്‍ കാമ്പയിനിന്റെ രണ്ടാം ഘട്ടവുമായി ദോഹ മുനിസിപ്പാലിറ്റി
ഡാ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തിന്റെ സൗന്ദര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും വൃത്തിയുള്ള ചുറ്റുപാടുകള്‍ സംരക്ഷിക്കാനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കല്‍ കാമ്പയിനുമായി ദോഹ മുനിസിപ്പാലിറ്റി രംഗത്ത്. റോഡകിരിലും പൊതു പാര്‍ക്കിംഗ് ഏരിയകളിലും ദീര്‍ഘകാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്ന പദ്ധതിയാണിത്. മെക്കാനിക്കല്‍ ഉപകരണ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, ദോഹ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ക്യാമ്പയിന്‍ നടത്തുന്നത്.
ദോഹ മുനിസിപ്പാലിറ്റിയുടെ ഭരണ അതിര്‍ത്തികളില്‍ നിന്ന് ഉപേക്ഷിച്ച കാറുകള്‍ നീക്കം ചെയ്യുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.