പുഴക്കര റഫീഖ് പെരിങ്ങത്തൂര്‍ കായപ്പനച്ചി ഖത്തറില്‍ നിര്യാതനായി
അമാനുല്ല വടക്കാങ്ങര
ദോഹ. പുഴക്കര റഫീഖ് പെരിങ്ങത്തൂര്‍ കായപ്പനച്ചി ഖത്തറില്‍ നിര്യാതനായി. 45 വയസ്സായിരുന്നു. സ്ട്രോക് വന്നു 3 മാസത്തിലേറെയായി ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടനനെ തന്നെ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചിരുന്നെങ്കിലും പൂര്‍ണമായും ബോധം തിരിച്ചു കിട്ടാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിത്.
കോഴിക്കോട് കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂര്‍ കായപ്പനച്ചി സ്വദേശിയായ റഫീഖ് കഴിഞ്ഞ 12 വര്‍ഷത്തോളമായി ഖത്തര്‍ ഗവണ്മെന്റ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജോലി രാജി വെച്ച് നാട്ടിലേക്ക്തിരിച്ചുപോകുന്നതിനുള്ള ആസൂത്രണത്തിനിടയിലാണ് വിധി ജീവനപഹരിച്ചത്.
സമീറയാണ് ഭാര്യ. ഏക മകന്‍ താഹില്‍ പ്‌ളസ് ടു വിദ്യാര്‍ഥിയാണ് .
പരേതനായ പുഴക്കര കാദര്‍ ആയിഷ ദമ്പതികളുടെ മകനാണ്. ഗായകന്‍ മുഹമ്മദ് സാലിഹ് (സാലു പുഴക്കര) സുബൈദ, സഫൂറ എന്നിവര്‍ സഹോദരങ്ങളാണ്
കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ മൃതദേഹം നടപടി ക്രമം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.