ഖത്തര്‍ ഇന്‍കാസ് തിരുവന്തപുരം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വച്ച് നടന്ന ക്യാമ്പ് ജില്ലാ പ്രസിഡന്റ് ജ്രയപാല് രക്തം ദാനം ചെയ്ത് ഉത്ഘാടനം ചെയ്തു.
ഇന്‍കാസ് സ്ഥാപക നേതാവ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് , ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ഐ.സി.ബി.എഫ്. പ്രസിഡന്റ് സിയാദ് ഉസ്മാന്, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.സി.സി. മുന്‍ പ്രസിഡന്റ് എ പി മണികണ്ഠന് കടഇ മാനേജിങ് കമ്മിറ്റി അംഗം കെ.വി.ബോബന്, ഐ.സി.സി. മാനേജിങ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ്ജ്, തുടങ്ങിയ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കന്മാര് , ഇന്‍കാസ് ഖത്തര്‍ വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍ , ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ,സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയര്‍ സന്നിഹിതരായ ക്യാമ്പിന് ഇന്‍കാസ് ജില്ലാകമ്മിറ്റി നേതാക്കന്മാരായ മുനീര്‍ പള്ളിക്കല്‍, ഷിബു കല്ലറ, വിഷ്ണുനാരായണ്, സന്തോഷ് കുമാര്‍, സെയ്ഫ് പാങ്ങോട്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി.