കാര്‍ബണ്‍ സൗഹൃദ ലോക കപ്പിനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
അമാനുല്ല വടക്കാങ്ങര
ദോഹ : മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ തികച്ചും കാര്‍ബണ്‍ സൗഹൃദമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായാണ് ഖത്തര്‍ മുന്നോട്ടുപോകുന്നത്.
കളിയാരവങ്ങള്‍ക്ക് വിസിലുയരാന്‍ 9 മാസം ബാക്കി നില്‍ക്കെ തയ്യാറെടുപ്പുകളെല്ലാം നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനൊരുങ്ങുന്നത്.
പ്രകൃതി സംരക്ഷണവും പുരോഗതിയും ഒരുമിച്ചുകൊണ്ടുപോകാമെന്നതിന്റെ പ്രായോഗിക മാതൃകയാകുംഫിഫ 2022 ലോകകപ്പിലൂടെ ഖത്തര്‍ ലോകത്തിന് സമ്മാനിക്കുക. സംഘാടക മികവിലും സൗകര്യങ്ങളിലുമെന്ന പോലെ സുസ്ഥിര വികസനം, കാര്‍ബണ്‍ മുക്തം, പാരിസ്ഥിതിക സൗഹൃദം എന്നീ വശങ്ങളും പരിഗണിച്ചാണ് ഖത്തര്‍ ലോക കപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നത്.
റെഡ്യൂസ്, റീ സൈക്കിള്‍, റീ യൂസ് എന്നീ സുപ്രധാനമായ കാര്യങ്ങള്‍ പരിഗണിച്ചാണ് ലോക കപ്പിനുള്ള ലോകോത്തര സ്‌റ്റേഡിയങ്ങളടക്കം ഖത്തര്‍ പണണി തീര്‍ത്തത്. ഇലക്ട്രിക് കാറുകളും മെട്രോ സംവിധാനവുമൊക്കെ കാര്‍ബണ്‍ വികിരണം പരമാവധി കുറക്കുവാന്‍ ലക്ഷ്യം വെച്ചുള്ളതാണ് .