Breaking News
ഖത്തറില്‍ മിക്ക ട്രാഫിക് ലംഘനങ്ങളും പിടികൂടുന്നത് കാമറകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മിക്ക ട്രാഫിക് ലംഘനങ്ങളും പിടികൂടുന്നത് കാമറകളാണെന്നും നിയമ ലംഘകരെ പിടികൂടി മാതൃകാപരമായ ശിക്ഷ നടപ്പാക്കുകയെന്ന മികച്ച സംവിധാനത്തിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ കുറക്കാനായെന്നും ഖത്തര്‍ ട്രാഫിക് വകുപ്പ് .
വേഗത കൂടുന്നതും, ചുവപ്പ് നിറമായ ശേഷം സിഗ്നല്‍ മുറിച്ചുകടക്കുന്നതുമൊക്കെ കൃത്യമായി ഒപ്പിടെുക്കുന്ന മികച്ച കാമറകളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
കണിശമായ ബോധവല്‍ക്കരണവും ട്രാഫിക് വകുപ്പ് നിരന്തരമായി നടത്തുന്നുണ്ട്.
എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും ഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.