ജിസിസി രാജ്യങ്ങളില്‍ കോവിഡില്‍ നിന്നുള്ള വീണ്ടെടുക്കല്‍ നിരക്കില്‍ ഖത്തര്‍ ഏറ്റവും മുന്നില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡില്‍ നിന്നുള്ള വീണ്ടെടുക്കല്‍ നിരക്കില്‍ ജിസിസി രാജ്യങ്ങളില്‍ ഖത്തര്‍ ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട് . ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിലെ 6 രാജ്യങ്ങളിലേയും കോവിഡ് രോഗമുക്തി വിശകലനം ചെയ്ത് ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടനുസരിച്ച്, ഖത്തറില്‍ കോവിഡ് 19ല്‍ നിന്ന് 99.2 ശതമാനം വീണ്ടെടുക്കല്‍ നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ സൗദി അറേബ്യ 97.3 ശതമാനവും ഒമാനില്‍ 96.5 ശതമാനവും കുവൈറ്റ് 98.6 ശതമാനവും ബഹ്റൈനില്‍ 96 ശതമാനവും യുഎഇയില്‍ 96.6 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ സ്ഥിരീകരിച്ച കോവിഡ് 19 അണുബാധകള്‍ 3519,213 ആണെന്നും മൊത്തം വീണ്ടെടുക്കല്‍ കേസുകള്‍ 3413,126 കേസുകളില്‍ എത്തി, മൊത്തം മരണങ്ങള് 20,227 കേസുകളാണെന്നും കേന്ദ്രം അറിയിച്ചു.