ഖത്തര്‍ അമീര്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മലേഷ്യന്‍ പ്രധാനമന്ത്രി ഇസ്മായില്‍ സാബ്രി യാക്കോബും ചൊവ്വാഴ്ച രാവിലെ അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി.
ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറുന്നതിനൊപ്പം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളില്‍ സംയുക്ത സഹകരണം വികസിപ്പിക്കുന്നതിന്റെ വശങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, മുന്‍സിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരും കൂടിക്കാഴ്ച സംബന്ധിച്ചു.
മലേഷ്യന്‍ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി സെയ്ഫുദ്ദീന്‍ അബ്ദുള്ള, അന്താരാഷ്ട്ര വ്യാപാര വ്യവസായ മന്ത്രി മുഹമ്മദ് അസ്മിന്‍ അലി, ഗ്രാമവികസന മന്ത്രി മഹ്ദ്സിര്‍ ബിന്‍ ഖാലിദ്, വര്‍ക്ക് ഡെപ്യൂട്ടി മന്ത്രി ആര്‍തര്‍ ജോസഫ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.