കോവിഡ് പ്രോട്ടോക്കോള്‍ പട്രോളിംഗ് ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയും ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നു
ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ്സ്, ഫേസ് മാസ്‌ക് ധരിക്കല്‍, വാഹനത്തില്‍ പരമാവധി എണ്ണം എന്നിവയാണ് മുഖ്യമായും പരിശോധിക്കുന്നത്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയടക്കേണ്ടി വരും.
കോവിഡിന്റെ രണ്ടാം തരംഗം ആശങ്ക സൃഷ്ടിക്കുകയും അനുദിനം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമിശമായ നിയന്ത്രണങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കുവാന്‍ സമൂഹം സന്നദ്ധമാവുകയും എല്ലാവിധ സുരക്ഷ മുന്‍ കരുതലുകള്‍ കൈകൊള്ളുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.