
Breaking News
കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററിനെക്കുറിച്ച പരാതികള്‍ അവസാനിക്കുന്നില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററിനെക്കുറിച്ച പരാതികള്‍ അവസാനിക്കുന്നില്ല . വിസ സെന്ററിലെ ചില ഉദ്യോഗസ്ഥരും ഏജന്‍സികളും ഒത്തുകളിച്ച് മെഡിക്കലിനെത്തുന്നവരെ വട്ടം കറക്കുന്നുവെന്നതാണ് പരാതി.
നിസ്സാര കാര്യങ്ങള്‍ക്ക് മെഡിക്കല്‍ ഫെയിലാക്കി അവര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും ഭീമമായ തുക ചിലവാക്കേണ്ടി വരുന്നതായി പല വായനക്കാരും ശ്രദ്ധയില്‍പ്പെടുത്തുന്നു.
നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള നടപടിക്ക് ശ്രമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൊച്ചിയില്‍ മെഡിക്കല്‍ പ്രയാസമായപ്പോള്‍ പലരും ചെന്നൈ വിസ കേന്ദ്രത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍ പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ലോബി അവിടെയുമെത്തിയതായാണ് വിവരം.