
Breaking News
വീണ്ടും പൊടിയില്‍ മുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ട് ദിവസത്തെ ഇടവേളക്ക്് ശേഷം വീണ്ടും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്ന് രാവിലെ മുതല്‍ തന്നെ പൊടിയില്‍ മുങ്ങിയ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും കാണാനായത്. പുറത്ത് ജോലിയെടുക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്.
പൊടിക്കാറ്റ് കണക്കിലെടുത്ത് തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കുവാന്‍ തൊഴില്‍ മന്ത്രാലയം സ്ഥാപനങ്ങളോടാവശ്യപ്പെട്ടു.
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നുമുതല്‍ വെള്ളിയാഴ്ചവരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.