ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ബിസിനസ് രംഗത്തും വ്യവസായിക മേഖലയിലുമുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇപ്പോള്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം . വാക്‌സിനെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനാലാണ് വാക്‌സിനേഷന്‍ ആഴ്ചയില്‍ മൂന്ന് ദിവസമാക്കി ചുരുക്കിയതെന്നാണറിയുന്നത്.
രണ്ടാമത് വാക്‌സിനെടുത്ത് 9 മാസം കഴിയുന്നവരൊക്കെ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസെടുക്കുന്നത് ഗുണകരമാകും. യാത്രാവേളയിലും മറ്റും വാക്‌സിനെടുത്ത് 9 മാസം കഴിഞ്ഞവരെ വാക്‌സിനെടുക്കാത്തവരെ പ്പോലെയാണ് പരിഗണിക്കുക. എന്നാല്‍ ബൂസ്റ്റര്‍ ഡോസിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്.
ഉം സലാലിനടുത്ത് ബു ഗാര്‍നിലെ പ്രത്യേകം സജ്ജമാക്കിയ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക.