കടകള്‍ പ്രതിദിന വില ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിക്കേണ്ടത് കടഉടമകളുടെ ഉത്തരവാദിത്തമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം .
”ഉപഭോക്താവിനോടുള്ള വ്യാപാരിയുടെ ഉത്തരവാദിത്തങ്ങളില്‍ ദിവസേനയുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും വില ബുള്ളറ്റിന്‍ വ്യക്തവും കൃത്യവുമായി സ്റ്റോറില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി
വിപണിയില്‍ ചരക്കുകളുടെ വില നിയന്ത്രിക്കുന്നതിന്, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മറ്റ് സമുദ്രവിഭവങ്ങള്‍ എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട് . വ്യാപാരികള്‍ ഈ പരിധി പാലിക്കണം. എന്നാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉത്പന്നങ്ങള്‍ വില കുറയ്ച്ചു വില്‍ക്കാം .വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ പതിവായി പരിശോധന നടത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു