Breaking News
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന . പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് പ്രതിദിന ശരാശരി കേസുകള്‍ 492 ആണെന്ന ഞെട്ടിക്കുന്ന വിവരമനുള്ളത്. 448 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയും 44 കേസുകള്‍ ഖത്തറിലെത്തുന്ന യാത്രക്കാരില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതിദിന ശരാശരി രോഗമുക്തി 345 മാത്രമേയുള്ളൂവെന്നതും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് അടയാളപ്പെടുത്തുന്നത്.
രാജ്യത്ത് നിലവില്‍ 3690 കോവിഡ് കേസുകളുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.