Breaking News
ഖത്തറിലെ സാമൂഹ്യ സാസ്‌കാരിക ജീവിതം സജീവമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡാനന്തരമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഖത്തറിലെ സാമൂഹ്യ സാസ്‌കാരിക ജീവിതം സജീവമാകുന്നു. സ്വദേശികളുടേയും വിദേശികളുടേതുമായി നിരവധി കലാകായിക സാംസ്‌കാരിക പരിപാടികളാണ് നിത്യവും അരങ്ങേറുന്നത്.
സ്‌പോര്‍ട്‌സ് മല്‍സരങ്ങളും വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും സംഗീതരാവുകളും ഈത്തപ്പഴ മേളയുമൊക്കെ ഖത്തറിലെ സജീവമായ സാമൂഹ്യ സാസ്‌കാരിക ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ് .
കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതോടെ ആഘോഷങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്.