ലോകകപ്പ് ആരാധകര്‍ക്കായി ദോഹയിലേക്ക് പ്രതിദിനം 13 വിമാനങ്ങളുമായി കുവൈറ്റ് എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ ആരാധകരെ എത്തിക്കുന്നതിനായി ദോഹയിലേക്ക് പ്രതിദിനം 13 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കുവൈറ്റ് എയര്‍വേസ് അറിയിച്ചു. ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണം കുറയും.
കുവൈറ്റ് എയര്‍വേയ്സ് ഹോളിഡേയ്സ് ഓഫീസുകളും 171-കോള്‍ സെന്ററും 200 കുവൈത്തി ദീനാര്‍ മുതല്‍ (ഏകദേശം 649 ഡോളര്‍) മത്സരങ്ങള്‍ക്കും ഫ്ളൈറ്റുകള്ക്കുമുള്ള ടിക്കറ്റുകള്‍ ഉള്‍പ്പെടുന്ന പാക്കേജുകള്‍ വാഗ്ദാനം ചെയ്യുമെന്ന് കുവൈറ്റ് എയര്‍വേയ്സ് സിഇഒ മാന്‍ റസൂഖി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
ടിക്കറ്റുകളും ഫളൈറ്റുകളും ബുക്ക് ചെയ്ത ശേഷം, ഹയ്യ കാര്‍ഡ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റസൂഖിയെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 7 കിലോയില്‍ കൂടാത്ത ലഗേജ് കൊണ്ടുപോകാം. ബിസിനസ്സിനും ഫസ്റ്റ് ക്ലാസിനും യഥാക്രമം 10, 15 കിലോ വരെയാണ് ബാഗേജ് അലവന്സുള്ളത്.