വിജയികളെ ആദരിച്ചു
ദോഹ: സര്‍ഗോത്സവം 2022 എന്ന തലക്കെട്ടില്‍ തനിമ റയ്യാന്‍ സോണ്‍ നടത്തിയ ഇന്റര്‍ യൂണിറ്റ് മത്സരങ്ങളില്‍ വിജയികളായവരെ ആദരിച്ചു. അല്‍ സദ്ദ് യൂണിറ്റ് ഒന്നാം സ്ഥാനവും, ഐന്‍ ഖാലിദ് മോര്‍ണിംഗ്, ഐന്‍ ഖാലിദ് ഈവനിംഗ് യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യനായി മൈദര്‍ യൂണിറ്റിലെ അഷറഫ് ആയാത്തുപറമ്പില് തിരഞ്ഞെടുക്കപ്പെട്ടു. ഖുര്‍ആന്‍ പാരായണം, നിമിഷ പ്രസംഗം, സ്റ്റാന്‍ഡ് അപ്പ് കോമഡി, ഏകാംഗ നാടകം, ഇസ് ലാമിക ഗാനം, കവിതാലാപനം, ഡിബേറ്റ്, സംഘഗാനം, സ്കിറ്റ് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
സി.ഐ.സി. റയ്യാന്‍ സോണല്‍ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങില്‍ തനിമ ഖത്തര്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ആര്.എസ്. സി.ഐ.സി.റയ്യാന്‍ സോണല്‍ ഭാരവാഹികളായ അബ്ദുല്‍ ജലീല്‍ എം.എം, ഹാരിസ് കെ, ഹുസൈന് കടന്നമണ്ണ, സിദ്ദിഖ് വേങ്ങര, താഹിര്‍ ടി.കെ, സുഹൈല്‍ ശാന്തപുരം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തനിമ റയ്യാന്‍ സോണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ സ്വാഗതം പറഞ്ഞു.