
ആര്‍ഐടി അലുംനി അസോസിയേഷന്‍ പോന്നോണം 2022 ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, കോട്ടയം (ആര്‍ഐടി) അലുംനി അസോസിയേഷന്‍ ഖത്തറിന്റെ
ആഭിമുഖ്യത്തില്‍ പോന്നോണം 2022 എന്ന പേരില്‍ പരമ്പരാഗത തനിമയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ പേരിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആര്‍ഐടി) ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍പെട്ടതാണ് .
ആര്‍ ഐ ടി അലുംനി അസോസിയേഷന്‍ 2004-ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.എഞ്ചിനീയറിംഗ് വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍ ശക്തമായ സാനിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.
നിലവില്‍ ഖത്തറിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത കോളേജിലെ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയാണിത്.
പരിപാടിയില്‍ അലുംനി ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിര്‍
സ്വാഗതവും ട്രഷറര്‍ റിഷാദ് പയപ്പറ്റ നന്ദിയും പറഞ്ഞു.
തിരുവാതിരകളി, ചാക്ക് ഓട്ടം, ഉറിയടി, വടംവലി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. കൂടാതെ ഖത്തറിലെ പ്രമുഖ ബാന്‍ഡ് ആയ പൊലിഫോണിക് അവതരിപ്പിച്ച സംഗീത സന്ധ്യയും ആഘോഷം സവിശേഷമാക്കി.