Uncategorized

കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജി വെര്‍ച്വല്‍ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കതാറ ടെക് ഫോറത്തിന്റെ പതിമൂന്നാം പതിപ്പിന്റെ ഭാഗമായി കുട്ടികള്‍ക്കായി 12 ദിവസത്തെ സ്‌പോര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജി വെര്‍ച്വല്‍ ക്യാമ്പ് ഞായറാഴ്ച ആരംഭിക്കുമെന്ന് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ അറിയിച്ചു.

കതാറയുമായി സഹകരിച്ച് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ സ്റ്റുഡിയോ 5/6 സംഘടിപ്പിക്കുന്ന ‘ഡിജിറ്റല്‍ അത്ലറ്റ്‌സ് ഓണ്‍ലൈന്‍ ക്യാമ്പ് വീട്ടില്‍ സുരക്ഷിതമായിരിക്കുമ്പോള്‍ തന്നെ കായിക സാങ്കേതിക വിദ്യകളിലെ കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

രണ്ട് പ്രായത്തിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന ഈ ക്യാമ്പില്‍ അഞ്ച് വ്യത്യസ്ത പ്രോജക്ടുകള്‍ അടിസ്ഥാനമാക്കിയുള്ള ആറ് വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പെടുന്നു.

ഏഴ് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി, വര്‍ക്ക് ഷോപ്പുകളില്‍ സ്‌പോര്‍ട്‌സ്, 3 ഡി സ്‌കാനിംഗ്, ലക്ഷ്യം, ക്യാച്ച്, കോഡ്, പ്ലേ എന്നിവ ഉള്‍പ്പെടുന്നു. 11 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പിംഗ് പോംഗ് കോഡിംഗ്, സ്‌പോര്‍ട്‌സ് എക്യുപ്മെന്റ് മോഡലിംഗ്, ഹര്‍ഡ്ലിംഗ് ഗെയിംസ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാം.
മാര്‍ച്ച് 4 വരെയാണ് ക്യാമ്പ് . പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക്് : https://studio56.qa/en/ news / 30292 ല്‍ രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button
error: Content is protected !!