Uncategorized

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ കുറവ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ കുറവ് . സെപ്തംബര്‍ 26 ഒക്ടോബര്‍ 2 ആഴ്ചയിലെ പ്രതിദിന ശരാശരി 697 കമ്മ്യൂണിറ്റി കേസുകളും 74 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 771 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഇത് 756 കമ്മ്യൂണിറ്റി കേസുകളും 60 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 816 ആയിരുന്നു.

രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 6116 ആയിരുന്നത് ഈ ആഴ്ചയില്‍ 6060 ആയി കുറഞ്ഞിട്ടുണ്ട്.
പ്രതിദിന ശരാശരി രോഗമുക്തി 779 ആയി ഉയര്‍ന്നതായും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 682 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

 

Related Articles

Back to top button
error: Content is protected !!