Uncategorized
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേവന കേന്ദ്രം ആരംഭിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേവന കേന്ദ്രം ആരംഭിച്ചു.
20 ദിവസത്തിനുള്ളില്‍ ലോകകപ്പ് ആരംഭിക്കാന്‍ പോകുന്നതിനാല്‍, ടൂര്‍ണമെന്റിനായി തങ്ങളുടെ പ്രോജക്ടുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക്, പുതുതായി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രം ലളിതമായ രജിസ്ട്രേഷനും വാണിജ്യ ലൈസന്‍സിംഗ് നടപടിക്രമങ്ങളും നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.