Uncategorized
സാംസ്കാരിക പരിപാടികള്‍ക്ക് ഐ.സി.സി. ഉപസമിതി രൂപീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ സാംസ്കാരിക പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി കഴിവ് തെളിയിച്ചവരും സമൂഹത്തില്‍ സജീവമായവരുമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചു. ഐ.സി.സിയുടെ സാംസ്കാരിക വിഭാഗമായാണ് സമിതി പ്രവര്‍ത്തിക്കുക. ഐ.സി.സിയുടെ സാംസ്കാരിക വിഭാഗം അധ്യക്ഷ ശ്വേത കോശിയാണ് ഈ സമിതിക്ക് നേതൃത്വം കൊടുക്കുക. ഐ.സി.സി. യുടെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഈ സമിതിയാണ് മേല്‍നോട്ടം വഹിക്കുക. അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ സമിതിക്ക് ചുമതലയുണ്ട്.
വിഷാല്‍ ജെ. മേത്ത, മോണിക മോദി, സജ്ഞിത ബാനര്‍ജി, കാജല്‍ മൂസ, ജി. മുത്തുലക്ഷ്മി, നിശ ജേക്കബ്, അജീഷ് ശ്രീധരന്, സുജിത് കുമാര്‍, പരാഗ് സോനാവാനേ, സന്ധ്യാ ഗുരുപ്രസാദ് പത്കി എന്നിവരാണ് സമിതിയിലുള്ളത്.