Breaking News
നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം അധികൃതര്‍ തകര്‍ത്തു . വലിയ തോതില്‍ ചവയ്ക്കുന്ന പുകയില ഖത്തറിലേക്ക് കടത്താനുള്ള ശ്രമമാണ് ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയത്.
ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കയറ്റുമതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന പരിശോധനയിലാണ് നിരോധിത വസ്തു കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. മൊത്തം 1,338 ചാക്ക് ച്യൂയിംഗ് പുകയില കണ്ടെത്തിയതായും നിരോധിത വസ്തുക്കളുടെ ആകെ ഭാരം ഏകദേശം 1,672.5 കിലോഗ്രാം ആയിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു .